International

ബൾഗേറിയൻ മുത്തശ്ശിയുടെ പ്രവചനങ്ങൾ യാഥാർത്ഥ്യമാകുന്നു

“Manju”

സോഫിയ : 2022 ഭൂമിയ്‌ക്ക് കഷ്ടകാലം എന്ന് പറഞ്ഞ ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങൾ യാഥാർത്ഥ്യമാകുന്നു. 1996ൽ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളിൽ 2022 അത്ര നല്ല വർഷമല്ലെന്ന വെളിപാടുണ്ടായിരുന്നു. ഈ വർഷം ഭൂമിയ്‌ക്ക് നേരിടേണ്ടിവരിക ഭയാനകമായ അപകടങ്ങളാണെന്നാണ് മുത്തശ്ശി പറഞ്ഞിരുന്നത്. ഇതിൽ രണ്ടെണ്ണം ഇതിനോടകം യാഥാർത്ഥ്യമായിക്കഴിഞ്ഞിരിക്കുകയാണ്.

ബൾഗേറിയക്കാരിയായ മുത്തശ്ശി മരിക്കുംമുൻപേ 5079 വർഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് മൺമറഞ്ഞത്. ആ വർഷത്തോടെ ലോകം അവസാനിക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്. മുത്തശ്ശി പറഞ്ഞ 85 ശതമാനം കാര്യങ്ങളും യാഥാർത്ഥ്യമായിട്ടുണ്ട്. ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ഉൾപ്പെടെയുള്ള പ്രവചനങ്ങളാണ് മുത്തശ്ശി നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ 2022 നെക്കുറിച്ചും മുത്തശ്ശിയുടെ പ്രവചനമുണ്ട്.

പല ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും തീവ്രമായ വെള്ളപ്പൊക്കമുണ്ടാകും എന്നാണ് മുത്തശ്ശി പറഞ്ഞത്. അത് തികച്ചും യാഥാർത്ഥ്യമാക്കിക്കൊണ്ട് കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്ട്രേലിയയുടെ കിഴക്കൻ തീരപ്രദേശത്ത് ഭൂരിഭാഗവും നാശം വിതക്കുകയാണ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലും, ബംഗ്ലാദേശിലും, തായ്‌ലാന്റിലും വെള്ളപ്പൊക്കം ഉണ്ടായി.

വലിയ നഗരങ്ങൾ ജലക്ഷാമം നേരിടുമെന്നും പ്രവചനമുണ്ടായിരുന്നു. നിലവിൽ പോർച്ചുഗലും ഇറ്റലിയും വൻ ക്ഷാമം നേരിടുകയാണ്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് ഇറ്റലിയിലുളള ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. സൈബീരിയയിൽ നിന്ന് പുതിയ വൈറസുകളെ കണ്ടെത്തുമെന്ന് മുത്തശ്ശി വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചിരുന്നു.

ഇന്ത്യയിൽ പാടശേഖരങ്ങളെ ആക്രമിക്കുന്ന വെട്ടുകിളി ശല്യം വാംഗ പ്രവചിച്ചിരുന്നു. ജനജീവിതം വെർച്വൽ റിയാലിറ്റിയിലേക്ക് മാറും. ലോകത്തെ നിരീക്ഷിക്കാൻ അന്യഗ്രഹജീവികളെത്തുമെന്നും അവർ ഓമൂആമുവാ എന്ന വാഹനത്തിലാണ് ഭൂമിയെ നിരീക്ഷിക്കുകയെന്നും വാംഗയുടെ പ്രവചന രേഖയിലുണ്ട്. ഇതെല്ലാം 2022 ൽ നടക്കുമെന്നാണ് മുത്തശ്ശി പറഞ്ഞത്. ഇതെല്ലാം ഈ വർഷം തന്നെ നടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

Related Articles

Back to top button