![](https://i0.wp.com/santhigirinews.org/wp-content/uploads/2021/10/5-76.jpg?resize=780%2C470&ssl=1)
മുംബൈ: നാലാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകളുമായി നടി അസിന്. ഞങ്ങളുടെ ‘കുഞ്ഞു സൂപെര്‍’ എന്ന അടിക്കുറിപ്പോടെയാണ് അസിന് പിറന്നാള്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തെന്നിന്‍ഡ്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അസിന്. ബിസിനസുകാരനായ രാഹുല്‍ ശര്‍മയുമായുള്ള വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മകളുടെ വിശേഷങ്ങള്‍ പതിവായി താരം പങ്കുവയ്ക്കാറുണ്ട് .