KeralaLatestThiruvananthapuram

മംഗലപുരത്തു ബയോഫ്ളോക് മത്സ്യകൃഷി തുടങ്ങി

“Manju”

സുഭിക്ഷ കേരളം പദ്ധതിയിൽ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ബയോഫ്ളോക് മൽസ്യകൃഷി തുടങ്ങി. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുളങ്ങളിലും സ്വകാര്യ കുളങ്ങളിലും നീർ ചാലുകളിലും മത്സ്യ കൃഷി നടത്തിയിരുന്നു. ചെമ്പകമംഗലം സ്വദേശിയും പൊതു പ്രവർത്തകനുമായ അജയകുമാർ ആണ് ബയോ ഫ്ളോക് മത്സ്യകൃഷി ആരംഭിച്ചത്. പഞ്ചായത്ത് തല ഉത്ഘാടനം പ്രസിഡന്റ് വേങ്ങോട് മധു മൽസ്യക്കുഞ്ഞുങ്ങൾ നിക്ഷേപിച്ചു നിർവ്വഹിച്ചു. വികസനചെയർമാൻ മംഗലപുരംഷാഫി, മെമ്പർ വി. അജികുമാർ, പൊതുപ്രവർത്തകരായ ധർമ്മപാലൻ, ബിജു,, ഷൈജു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button