Latest

ചെങ്കണ്ണും കോവിഡ് ലക്ഷണത്തില്‍, ശ്രദ്ധ അനിവാര്യം.

“Manju”

വരണ്ട ചുമയും തൊണ്ടവേദനയും ഉയര്‍ന്ന പനിയുമെല്ലാമാണ് കൊറോണ ബാധയുടെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്. എന്നാല്‍ ചെങ്കണ്ണ് ലക്ഷണവും രോഗികള്‍ക്കുണ്ടാകാമെന്ന് ചില പഠനങ്ങള്‍. ഭക്ഷണത്തിനോടുള്ള താത്പര്യക്കുറവ്, ഘ്രാണശക്തിയില്ലായ്മയു എന്നിവ കൊറോണയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്.
ചൈനയിലെ ഹ്യൂബി പ്രവിശ്യയില്‍ ചികിത്സ തേടിയ 38 കോവിഡ് രോഗികളില്‍ 19പേര്‍ക്കും കണ്ണിന് അസുഖമുണ്ടായിരുന്നു എന്ന് ജമ ഓഫ്താല്‍മോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വാഷിങ്ടണ്‍ ലൈഫ് കെയര്‍ സെന്ററിലെ നഴ്‌സുമാര്‍ പറയുന്നത് കോവിഡ് ബാധിതനായ ഒരാള്‍ ചെങ്കണ്ണ് ലക്ഷണവും പ്രകടിപ്പിക്കുമെന്നാണ്.
2003-ലെ സാര്‍സ് രോഗ വ്യാപന കാലത്ത് കണ്ണിലൂടെ രോഗം പകര്‍ന്നിരുന്നു. കൊറോണയുടെ മറ്റൊരു വകഭേദമായിരുന്നു സാര്‍സും.അതിനാലാണ് സംശയം ബലപ്പെടുന്നതും. ഇതുവരെ ഒരു ശതമാനം കോവിഡ് കേസുകളിലെ കണ്‍ജക്റ്റിവൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. പകരാനുള്ള സാധ്യത കുറവാണെങ്കിലും കൊറോണ വൈറസിന് കണ്ണിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കാനാവുമെന്ന് സംശയിക്കുന്നുണ്ട്. മൂക്കിലെയും വായിലെയും ചെറുപാളികളിലൂടെ ചെറുപാളികളിലൂടെ വൈറസിന് ഉള്ളില്‍ പ്രവേശിക്കാനാവുന്നതു കൊണ്ട് ഈ സാധ്യത തള്ളിക്കളയാനാവില്ല. വൈറസ് അല്ലെങ്കില്‍ ബാക്റ്റീരിയ അണുബാധ മൂലം കണ്ണിനുള്ളിലെ പാളിക്കുണ്ടാകുന്ന വീക്കമാണ് കണ്‍ജക്റ്റിവൈറ്റിസ്. പൊടിപടലങ്ങളും മറ്റു സൂക്ഷ്മ ശകലങ്ങളും കണ്‍ജക്റ്റിവൈറ്റിസിന് കാരണമാകാറുണ്ട്. സാധാരണ ജലദോഷവും പനിയും ഉണ്ടാക്കുന്ന വൈറസുകളും കണ്‍ജക്റ്റിവൈറ്റിസിന് കാരണമാവാറുണ്ട്. അതിനാല്‍ തന്നെ കൊറോണ ചെങ്കണ്ണ് ഉണ്ടാക്കുമെന്നുള്ളത് തള്ളിക്കളയാവുന്ന നിരീക്ഷണവുമല്ല. കൊറോണ വൈറസ് രോഗബാധിതനായിരിക്കുന്നയാള്‍ കയ്യില്‍ തുമ്മുകയും ആ കൈ കൊണ്ട് കണ്ണില്‍ തിരുമ്മുകയും ചെയ്യുമ്പോള്‍ അസുഖം പകരാറുണ്ട്. ഇത് കോവിഡിന്റെ കേസിലും പരിഗണിക്കേണ്ടതാണെന്നാണ് പറയുന്നത്. ഇതിനാലാണ് കൈ കൊണ്ട് മുഖം സ്പര്‍ശിക്കരുതെന്ന അധികൃതര്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും. അനിയന്ത്രിതമായ കണ്ണീര്‍, ചൊറിച്ചില്‍, ചുവന്ന കണ്ണ്, കണ്‍പോള ഒട്ടിച്ചേരല്‍, വീക്കം എന്നിവയാണ് കണ്‍ജക്റ്റിവൈറ്റിസിന്റെ ലക്ഷണങ്ങള്‍….

Related Articles

Leave a Reply

Back to top button