IndiaLatest

ഇന്ത്യൻ കോ – വാക്സിൻ 60 ശതമാനം ഫലപ്രദം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോ-വാക്സിന്‍ 60 ശതമാനം ഫലപ്രദമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ഇത് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെക്കാള്‍ ഉയര്‍ന്നതാണ്.

50 ശതമാനത്തിലേറെ ഫലമുണ്ടെങ്കിലെ ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ്‌എഫ്ഡിഎ), സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിക്കുകയുള്ളൂവെന്ന് ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷന്‍സ് പ്രസിഡന്റ് സായ് ഡി. പ്രസാദ് പത്രക്കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button