InternationalLatest

ചെല്‍സി യുവതാരത്തെ ടീമില്‍ എത്തിക്കാന്‍ ഇറ്റാലിയന്‍ ടീം

“Manju”

ചെല്‍സിയുടെ യുവതാരം ഏതന്‍ അമ്പാഡുവിനെ ടീമില്‍ എത്തിക്കാന്‍ എംപോളിയുടെ ശ്രമം. ഇരുപത്തിയൊന്ന്കാരനായ താരത്തെ ഒരു വര്‍ഷത്തെ ലോണില്‍ എത്തിക്കാനാണ് ഇറ്റാലിയന്‍ ടീം ശ്രമിക്കുന്നത്.ഇരുടീമുകളും സാലറി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണുകളില്‍ ലോണില്‍ വിവിധ ടീമുകളില്‍ കളിക്കുകയായിരുന്ന താരം അടുത്ത സീസണിലും ചെല്‍സിയില്‍ തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.2017ലാണ് വെയില്‍സ് താരം ചെല്‍സിയില്‍ എത്തുന്നത്. ആ വര്‍ഷം തന്നെ സീനിയര്‍ ടീം ജേഴ്‌സി അണിയാന്‍ സാധിച്ചു. ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളാണ് ഏതന്‍ അമ്പാഡു.

Related Articles

Back to top button