അഖില്‍ ജെ.എല്‍. , എറണാകുളം
എറണാകുളം : ഇന്ന് രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 1.00 വരെ എറണാകുളം – ഗാന്ധി നഗർ , ക്ലബ് റോഡ് എന്നീ അഗ്നിരക്ഷാനിലയങ്ങളിൽ നിന്നും രണ്ട് യൂണിറ്റും പതിനാല് ജീവനക്കാരും ഒന്‍പത് സിവിൽ ഡിഫെൻസ് ജീവനക്കാരും ചേർന്ന് പച്ചക്കറി മാർക്കറ്റ് , മീൻ മാർക്കറ്റ് , ബ്രോഡ് വെ , ക്ളോത്തു ബസാർ , ജ്യൂസ് സ്ട്രീറ്റ് എന്നീ സ്ഥലങ്ങൾ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി. ഇതിൽ പങ്കാളികളായ എല്ലാവര്‍ക്കും കളക്ടർ എസ്. സുഹാസ് നന്ദി രേഖപ്പെടുത്തി.
