IndiaKerala

അഞ്ച് സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം രൂക്ഷം

“Manju”

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. കൊറോണ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും പരിശോധനകളിൽ ആർടിപിസിആർ ടെസ്റ്റിന് പ്രാധാന്യം നൽകണമെന്നുമാണ് നിർദ്ദേശം.

കേരളം, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ വർദ്ധിച്ചിരിക്കുന്നത്. നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണം. നിരീക്ഷണം ശക്തമാക്കുകയും കണ്ടെയ്ൻമെന്റ് സോണുകൾ കൂട്ടുകയും വേണം. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി രോഗികളെ നിരീക്ഷണത്തിൽ വെയ്ക്കണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പുവരുത്തണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ ആലപ്പുഴ ജില്ലയിലും രോഗവ്യാപനം രൂക്ഷമായിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. യിച്ചു. ഇവിടെ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നാണ് നിർദ്ദേശം.

 

Related Articles

Back to top button