KeralaLatest

14 ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

“Manju”

ന്യൂഡല്‍ഹി: 2024 മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ. 14 ദിവസമാണ് പല സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ആഘോഷങ്ങളും, പ്രാദേശിക അവധികളും, ദേശീയ അവധികളും, രണ്ടാം ശനി, നാലാം ശനി, ഞായര്‍ തുടങ്ങി എല്ലാ അവധികളും ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റാണ് ആര്‍ബിഐ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊഴിലാളി ദിനമായ മെയ് ദിനത്തില്‍ തുടങ്ങി 26വരെയാണ് അവധികള്‍ വരുന്നത്.

മെയ് 1 മെയ്ദിനവും മഹാരാഷ്ട്ര ദിനവും ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, അസ്സം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, ബംഗാള്‍, ഗോവ,ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പൊതുഅവധി ആയിരിക്കും.

മെയ് 7 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്ത്,മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ബാങ്ക് അവധിയായിരിക്കും.

മെയ്8 രബീന്ദ്രനാഥ് ടാഗോര്‍ ദിനവുമായി ബന്ധപ്പെട്ട് ബംഗാളില്‍ അവധിയായിരിക്കും.

മെയ് 10 ബസവ ജയന്തി, അക്ഷയ ത്രിതീയ ദിനമായതിനാല്‍ കര്‍ണാടകയില്‍ പൊതുഅവധി ആയിരിക്കും.

മെയ് 13 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ അവധി പ്രഖ്യാപിച്ചു.

മെയ് 16 സിക്കിം സ്റ്റേറ്റ് ഡേ ആയതിനാല്‍ സംസ്ഥാനത്ത് അവധി ആയിരിക്കും.

മെയ് 20 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ പൊതുഅവധി ആയിരിക്കും.

ത്രിപുര, മിസോറാം, മധ്യപ്രദേശ്, ചണ്ഡിഗഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ജമ്മു, ലക്‌നൗ, ബംഗാള്‍, ന്യൂഡല്‍ഹി, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബുദ്ധപൂര്‍ണിമ ദിനമായ മെയ് 23ന് പൊതു അവധിയായിരിക്കും.

നാലാം ശനിയും നസ്‌റുല്‍ ജയന്തി ദിനവുമായ മെയ് 25നാണ് അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ്. ത്രിപുരയിലും ഒഡിഷയിലും അന്ന് ബാങ്ക് അവധിയായിരിക്കും. ആര്‍ബിഐ എല്ലാ മാസവും ബാങ്ക് അവധി ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്.

 

 

 

 

 

Related Articles

Back to top button