
അശോക് പിജെ പാലക്കാട്
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാട്ടെത്തി കൊവിഡ് നിരീക്ഷണ ക്യാമ്ബുകളില്‍ കഴിഞ്ഞ 143 പേരെ വീടുകളിലേക്ക് തിരിച്ചയക്കും. പതിനാല് ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 140 പേരാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയെത്തുക. ഇവരെ സര്‍ട്ടിഫിക്കറ്റ് നല്‍കി കെഎസ്‌ആര്‍ടിസി ബസ്സിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലെത്തിക്കുക.
മൂന്ന് അസം സ്വദേശികളെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പിന്നീടായിരിക്കും തിരിച്ച് അയക്കുക. ഇവര്‍ക്ക് തുടര്‍ന്നും താമസസൗകര്യം ഒരുക്കും. കന്യാകുമാരി വിവേക് എക്സ്പ്രസ്സ് ട്രെയിനില്‍ മാര്‍ച്ച് 24ന് എത്തിയ 130 പേരാണ് പ്രധാനമായും ജില്ലാ ഭരണകൂടത്തിന്‍റെ ക്യാമ്ബുകളില്‍
ഇതില്‍ ജമ്മുവില്‍ സൈനികനായ കാസര്‍കോട്ട് നിന്നുള്ള പ്രശാന്തും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മരുമകളും മുംബൈയില്‍ പ്രെഫസറുമായ 60 വയ്യസുകാരി ലക്ഷ്മിയും ഉള്‍പ്പെടുന്നു.
വീട്ടില്‍ തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് മിക്കവരും. 43 പേര്‍ വിക്റ്റോറിയ കോളേജിലും, മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 84 പേരും, കെടിഡിസി ഹോട്ടലില്‍ 16 പേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവര്‍ എത്തുന്ന വിവരം അതത് ജില്ലകളിലെ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.