Kerala

സപ്ലൈകോ ആത്മാർത്ഥമായി പണിയെടുത്തു ഇനി രണ്ടാം ഘട്ടത്തിലേക്ക്

“Manju”

അജി കെ ജോസ് കോട്ടയം

കൊവിഡ്19ന്റെ ഭാഗമായുള്ള ലോക്ഡൗണിൽ. നമ്മുടെ സർക്കാർപ്രഖ്യാപിച്ച ഫ്രീകിറ്റു വിതരണത്തിന്റെ ഒന്നാംഘട്ടം വിജയകരമായി സപ്ലൈകോപൂർത്തിയാക്കികഴിഞ്ഞു സംസ്ഥാനത്തെ മഞ്ഞകാർഡുകളുടെ ഉടമകൾ കാർഡുകൾ രജിസ്റ്റർ ചെയ്തകടകളിൽ നിന്ന് സാധനങ്ങൾകൈപറ്റികഴിഞ്ഞിരിക്കുന്നു 17 ഇനം സാധനങ്ങളടങ്ങിയ കിറ്റുകൾകൃത്യമായി നിങ്ങളിൽ എത്തിയതിനു പിന്നിൽ പ്രവർത്തിച്ചത് കേരളത്തിലുടനീളമുള്ള സപ്ലൈകോയുടെ ആത്മാർത്ഥതയുള്ള ജീവനക്കാരുടെ പരിശ്രമം മാത്രമാണ്

മതിയായടോയ്ലറ്റുസൗകര്യമോ വെള്ളകണക്ഷനോ ഇല്ലാതെചില വാശികളുടെ പേരിൽ വാട്ടർസപ്ലൈകട്ടുചെയ്ത ബിൽഡിംഗ് ഓണർമാർ ഇങ്ങനെ ഒരുപാട് പ്രതിസന്ധികൾ

പ്രളയം വരിഞ്ഞുമുറുക്കിയ കാലത്തും നിശബ്ദംപ്രവർത്തിച്ച ഇവർ ആരുടേയും അഭിനന്ദനമോ ആശംസയോ ഇല്ലാതെ ഏല്പിച്ചപണികൾകൃത്യമായിവിജയിപ്പിച്ചവരാണ്
സപ്ലൈകൊ ഔട്ലറ്റുകൾ ഓരോപഞ്ചായത്തിനും ഒന്നെന്നകണക്കിൽ പ്രവർത്തിക്കുന്നു
ഷോപ് മാനെജർമാരായി സപ്ലൈകോ പിഎസ്‌സി വഴിതെരഞ്ഞെടുത്ത സ്ഥിരജീവനക്കാരും ഡെപ്യൂട്ടേഷനിൽ വരുന്ന ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരും ഉണ്ട് ഒപ്പം പാക്കിംഗ്അസിസ്റ്റന്റ്മാരും ഡിസ്പ്ലേസ്റ്റാഫും ഒക്കെയായി ധാരാളം ആൾക്കാർ ജോലിചെയ്തു വരുന്നു
മാർച്ചിൽ നടക്കുന്ന വാർഷീകസ്റ്റോക്കെടുപ്പുമായി ബന്ധപെട്ട് ജനുവരി രണ്ടാമത്തെ ആഴ്ച്ചമുതൽ തെരക്കിലായ ഇവർ സ്റ്റോക്ക് വേരിഫിക്കേഷന് തയ്യാറായി ഇരിക്കുമ്പോഴാണ് ലോക് ഡൗൺ എത്തുന്നത്
11 am മുതൽ 5 pm വരെയാണ് പ്രവർത്തനസമയം നിജപ്പെടുത്തിയതെങ്കിലും. അങ്ങനെയൊന്നുംസമയനിഷ്ഠപാലിക്കാൻ സാധിക്കാറില്ല മുമ്പിലെത്തുന്ന അവസാന കസ്റ്റമറേയും സന്തോഷിപ്പിച്ചേ ഔട്ലറ്റാഅടക്കാറുള്ളു ഒരുപാട് പരാതികൾക്കിടയിലും.
അപ്പോഴാണ്ക്വാറന്റൈനിലായവർക്ക് ഫുഡ്‌ സപ്ലൈ അതിന്റെതെരക്കും ഓർഡിനറി സെയ്ലിന്റെതെരക്കും ഇതുമായി താതാത്മ്യപെട്ടു വന്നപ്പോഴാണ് ഫ്രീകിറ്റ് സർക്കാർ പ്രഖ്യാപിക്കുന്നത് .
പല ഔട്ലറ്റിലും മതിയായ പാക്കിംഗിനുള്ള സൗകര്യം പോലുമില്ല ഓണം പോലുള്ള വിശേഷാവസരങ്ങളിൽഅധികം സാധനങ്ങൾ സംഭരിക്കാൻ പുതിയ മുറികൾ എടുക്കാറുണ്ട് ഈപ്രത്യേക സാഹചര്യത്തിൽ അതിനൊന്നും സൗകര്യമില്ലാത്ത സാഹചര്യത്തിൽപുലർച്ചെ എട്ടുമണിയോടെ ഔട്ലറ്റിൽ എത്തുന്ന ജീവനക്കാർ സാധനങ്ങൾ വൃത്തിയാക്കി അളന്നുതൂക്കി പാക്ക്ചെയ്തു ബാഗിൽ നിറച്ച് ചെയ്ത് ഓരോ റേഷൻ കടയിലും വിതരണത്തിനെത്തിച്ചു .പല സ്ഥലത്തും കിറ്റ് കയറ്റിറക്കിന് കൂലിലഭിക്കില്ലയെന്നറിഞ്ഞ് മാറിനിന്നലോഡിംഗ് തൊഴിലാളികളുണ്ട്.
യാത്രസൗകര്യംകുറഞ്ഞ ഈസമയത്തും രാത്രിയിൽ 8മണിക്ക് ശേഷം തന്റെകൂടെ ജോലിചെയ്ത സ്ത്രിതൊഴിലാളിയും വീട്ടിലെത്തിഎന്നറിഞ്ഞതിനുശേഷംമാത്രം വീടിനെകുറിച്ചുചിന്തിക്കുന്നഷോപ്മാനേജർ മാർ .
റേഷൻകടയിൽ കിറ്റെത്തിച്ചുകഴിയുമ്പോൾ ഇറക്കാൻ ആളെകിട്ടാതെ വരുമ്പോൾപിക്ക്അപ് വാനിലുംകയറി സാധനങ്ങൾ അൺലോഡിംഗ് പൂർത്തിയാക്കുന്ന ലേഡി മാനേജർ മാർ….
അർഹരായ എല്ലാവരിലേക്കും കിറ്റുകൾ എത്തിച്ച്ഒന്നാംഘട്ടം പൂർത്തിയാക്കി കഴിഞ്ഞു

 

ഏറ്റവും പുതിയ Android ഗെയിമുകളും ആപ്പുകളും apkwisp.com-ൽ നിന്ന് സൗജന്യ ഡൗൺലോഡ് ആണ്

അടുത്തഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങികഴിഞ്ഞു അടുത്ത് സൗകര്യപ്രഥമായ സ്ഥലത്ത് സ്കൂളൊ,കല്യാണമണ്ഡപമൊ,ഹാളുകളൊ എടുത്ത് അടുത്തഘട്ടത്തിലേക്കുള്ളസാധനങ്ങൾശേഖരിച്ച് അളന്നുതൂക്കി പാക് ചെയ്തുതുടങ്ങി.
ഏറ്റവുംകൂടുതൽ കാർഡുടമകളുള്ള പിങ്കുകാർഡിനാണ്അടുത്തഘട്ടം അതിനുള്ളപണിയിലാണ് ഓരോ സപ്ലൈ കൊ സ്റ്റാഫും ആരോഗ്യപ്രവർത്തകർക്കൊപ്പംപരിഗണന അർഹിക്കുന്നവരുതന്നെയല്ലേ……

Related Articles

Leave a Reply

Back to top button