IndiaKeralaLatestThiruvananthapuram

എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനീസ് കമ്പനികളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടര്‍ ജനറലാണ് ഇതുസംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കിയത്.

രാജ്യത്തെ എ.സിയുടെ വിപണി 600 കോടി ഡോളര്‍ മൂല്യമുള്ളതാണ്. ഇതില്‍ ഭൂരിഭാഗവും ഇറക്കുമതിചെയ്യുകയുമാണ്. രാജ്യത്തുതന്നെ ഉത്പാദനംതുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ രാജ്യത്തെ എസി ഉത്പാദനമേഖലയ്ക്ക് ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ചന്ദനത്തിരി, ടയര്‍, ടിവി സെറ്റ് എന്നിവയുടെ ഇറക്കുമതി നിരോധിച്ചിരുന്നു.

Related Articles

Back to top button