Uncategorized
ഞങ്ങൾ സഹകരിക്കുന്നു. നിങ്ങളോ ? ലോക്ഡൗൺ ഒരു കോഴിക്കോട് മാതൃക

ജൂബിൻ, കോഴിക്കോട്
കോഴിക്കോട്: സംസ്ഥനത്താകെ സമ്പൂർണ്ണ ലോക്ക്ഡൗണിൻ്റെ ഭാഗമായി കൃത്യമായ പോലീസ് പരിശോധന നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട് . ജില്ലയിൽ പൊതുജനങ്ങൾ ലോക്ക് ഡൗണിനോട് പൂർണ്ണമായി സഹകരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധlക്കുന്നത്.
ലോക്ക് ഡൗൺ ലംഘിച്ചതിന് ജില്ലയിൽ കഴിഞ്ഞ ദിവസം 90 കേസുകൾ രജിസ്റ്റർ ചെയ്തു. 85 കേസുകൾ നഗരപരാധിയിലും, 10 കേസുകൾ റൂറൽ മേഖലയിലും ആണ് രജിസ്റ്റർ ചെയ്തത്. നഗരപരിധിയിൽ അറസ്റ്റുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. 85 വാഹനങ്ങൾ പിടിച്ചെടുത്തു. റോഡിൽ പിടികൂടുന്നവരെ അസഭ്യം പറയരുതെന്നും, മർദ്ദിക്കരുതെന്നും കമ്മീഷണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങൾ പല വഴികളിൽ ഓടുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ പോലീസ്സിനു പുറമെ റെവന്യു വകുപ്പിൻ്റെ സക്വാഡും പരിശോധനയ്ക്ക് ഇറങ്ങുന്നുണ്ട്.
നഗരത്തിനു പുറമെ ബേപ്പൂർ, മാവൂർ, മുക്കം , പന്തീരാങ്കാവ്, പാവങ്ങാട്, ഫറോക്ക്, രാമനാട്ടുകര, അത്തോളി, പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പോലീസ്സ് ഡ്രോൺ പരിശോധനയടക്കം കർശനമക്കായിട്ടുണ്ട്