InternationalLatest

യുക്രൈന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ കീവിലെത്തി

“Manju”

കീവ്: യുക്രൈന് പിന്തുണ അറിയിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ കീവിലെത്തി. നിങ്ങള്‍ക്കൊപ്പമാണ് യൂറോപ്പ് എന്നായിരുന്നു യൂറോപ്യന്‍ നേതാക്കള്‍ യുക്രൈന് നല്‍കിയ വാക്ക്. ചെക് റിപ്പബ്ളിക്, സ്ലോവേനിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ തലവന്‍മാരാണ് കീവിലെത്തിയ ശേഷം യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി ചര്‍ച്ച നടത്തിയത്. ‘

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ കീവിലെത്തുന്നത്. പോളിഷ് പ്രധാനമന്ത്രി മറ്റെയൂസ് മൊറാവിക്കി, ഉപപ്രധാനമന്ത്രി ജറോസ്ലാവ് കാസിന്‍സ്‌കി, ചെക്ക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ജാനസ് ജാന്‍സ എന്നിവരാണ് കീവിലെത്തി സെലന്‍സ്കിക്ക് പിന്തുണ അറിയിച്ചത്. യുക്രൈന്‍‌ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധം ജയിക്കുമെന്ന് സെലെന്‍സ്‌കി അവകാശപ്പെട്ടു.

 

 

Related Articles

Back to top button