ആയുർവേദം പടിവാതിൽക്കൽ പദ്ധതിയുമായി എം.എൽ.എ.

ആയുർവേദം നിങ്ങളുടെ വീട്ടുപടിക്കൽ പദ്ധതിയുമായി വട്ടിയൂർകാവ് എംഎൽഎ
കോവിഡ് 19 പശ്ചാത്തലത്തിൽ വട്ടിയൂർകാവ് നിയമസഭ നിയോജക മണ്ഡലത്തിൽ ആയുർവേദ ഹോമിയോ ചികിത്സ വിഭാഗങ്ങളുടെ സേവനം കൂടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി ആരംഭിക്കുകയാണെന്നും ഇതിൻറെ ഭാഗമായി മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് ആയുർവേദ ചികിത്സാ സൗകര്യം വീടുകളിൽ എത്തിക്കുന്ന പദ്ധതി ‘ആയുർവേദം നിങ്ങളുടെ വീട്ടുപടിക്കലെത്തും’ എന്ന പേരിൽ ഏപ്രിൽ 16ന് ആരംഭിക്കും എന്നും വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ:വി.കെ. പ്രശാന്ത്. www.vkprasanth.in എന്ന വെബ്സൈറ്റിൽ ആവശ്യമുള്ളവർക്ക് ഈ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
രജിസ്റ്റർ ചെയ്യപ്പെടുന്നവരുടെ വീടുകളിൽ സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ടീം എത്തി ചികിത്സ നടത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യും. വിശദാംശങ്ങൾ അറിയുന്നതിന് വെബ്സൈറ്റ് സന്ദർശിക്കുകയോ എംഎൽഎയുടെ ഓഫീസുമായി ബന്ധപ്പെടുക വേണം 8590555006, 7012040345. പേര് രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് ചുവടെ ചേർക്കുന്നു https://zfrmz.in/XeEupx5WaGyHM1GWs4q7. ഹോമിയോ വിഭാഗത്തിന് സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും എം.എൽ.എ. അറിയിച്ചു.