KannurKeralaLatestMalappuramThiruvananthapuram

വയനാട്ടില്‍ വാളാട് ക്ലസ്റ്ററില്‍ 215 പേര്‍ക്ക് രോഗബാധ; സമ്പര്‍ക്ക പട്ടികയില്‍ 700ലേറെ പേര്‍

“Manju”

സിന്ധുമോള്‍ ആര്‍

കല്‍പറ്റ: വയനാട്ടില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം നടക്കുന്ന വാളാട് പ്രദേശത്ത് ആശങ്ക നീങ്ങുന്നില്ല. വടക്കന്‍ വയനാട്ടില്‍ പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്തും .

ഇതിനകം നടന്ന 1700 ഓളം ആന്റിജന്‍ പരിശോധനയിലൂടെ 215 കോവിഡ് കേസുകളാണ് വാളാട് പ്രദേശത്തുനിന്ന് മാത്രം സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതര്‍ക്ക് എഴുന്നൂറോളം പേരുമായി സമ്പര്‍ക്കം ഉള്ളതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കഴിഞ്ഞദിവസം വാളാടിനു പുറമേ സമീപ പ്രദേശങ്ങളിലുള്ള 23 പേര്‍ക്ക് കൂടി ഇതേ ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്നതോടെ വടക്കന്‍ വയനാട്ടില്‍ ആശങ്ക പടര്‍ന്നു. മേഖലയില്‍ കൂടുതല്‍ ആന്‍റിജന്‍ പരിശോധനകള്‍ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

പ്രദേശത്തെ ആദിവാസി ഊരില്‍ യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ കോളനികളിലും ആരോഗ്യവകുപ്പ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം,തേറ്റമല പ്രദേശങ്ങളിലും തിങ്കളാഴ്ച ആരോഗ്യവകുപ്പ് ആന്റിജന്‍ പരിശോധന നടത്തും. തവിഞ്ഞാല്‍ പഞ്ചായത്തിന് പുറമേ വടക്കന്‍ വയനാട്ടിലെ സമീപ പഞ്ചായത്തുകളില്‍ എല്ലാം നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Related Articles

Back to top button