Kerala

നായാട്ടുകാരൻ വലയിൽ കുടുങ്ങി.

“Manju”

വടകര:- പശുക്കടവിൽ ചാരായവേട്ടയ്ക്കിടെ നാദാപുരം എക്സൈസിന്റ പിടിയിലായത് നായാട്ട് സംഘത്തിലെ മുഖ്യ കണ്ണി .
പശുക്കടവ് കോങ്ങാട് സ്വദേശി ചീര മറ്റത്തിൽ ലിനീഷ് (34) നെയാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയത്.
കാട്ട് പോത്തിന്റെ കൊമ്പ്.തിരകൾ, വെടിമരുന്ന്, ഫ്യൂസ് വയർ, വാഷ്, ഉറുമ്പ് തീനിയുടെ പുറംതോട് തുടങ്ങിയവയും ഇയാളുടെ പക്കലിൽ നിന്നും പിടികൂടി.

എക്സൈസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

വീട് വളഞ്ഞതോടെ വീടിന്റെ മേൽക്കുരയിലെ ഓട് പൊളിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതിനിടെ എക്സൈസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
വനം വകുപ്പിന് കൈമാറിയ പ്രതി ചോദ്യം ചെയ്യലിനിടെയാണ് ഉറുമ്പ് തീനിയുടെ പുറംതോട് ആഭിചാര ക്രിയക്ക് വില്ക്കാൻ സൂക്ഷിച്ചതാണെന്ന് വെളിപ്പെടുത്തിയത് .
വനത്തോട് ചേർന്ന് താമസിക്കുന്ന ഇയാൾ സമീപത്തെ തോട്ടിൽ നിന്നാണ് ഉറുമ്പ് തീനിയെ പിടികൂടിയത്.

പെരുവണ്ണമുഴിയിൽ മലമാനെ വെടിവെച്ച് കൊന്ന അഞ്ചംഗ സംഘത്തിലെ പ്രതി കൂടിയാണ് ലിനിഷ് .
കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ചാപ്പം തോട്, കൊടപ്പടി, കൊച്ചു കൊടപ്പടി മേഖലകളിലാണ് നായാട്ട് സംഘങ്ങൾ സജീവമാണ്. കൊടും ചൂട് ആയതിനാൽ വന്യമൃഗങ്ങൾ വെള്ളവും ഭക്ഷണവും തേടി വനാതിർത്തിയിലേക്ക് നീങ്ങുക പതിവാണ് ഈ സമയത്ത് പാതിരാവിൽ ആണ് വേട്ട സംഘങ്ങൾ വേട്ടയാടുന്നത്. ഇത്തരം സംഘങ്ങൾക്ക് പ്രാദേശിക സഹായം ലഭിക്കുന്നതിനാൽ വനം വകുപ്പിന് ഇവരെ പിടികൂടാൻ
കടമ്പകൾ ഏറെയാണ്.

നായാട്ട് സംഘങ്ങൾ കാട്ടിറച്ചിക്ക് കിലോവിന് 1500 രൂപ വരെയാണ് ഈടാക്കുന്നത്.വേട്ടയാടി കിട്ടുന്ന മൃഗത്തെ അതെ പടി നൽകുകയാണ് പതിവ്. അതിനാൽ പിടിക്കപ്പെടുന്നത് ഇടനിലക്കാരാണ് .

വിലങ്ങാട് കാട്ടാടിനെ വെടിവെക്കുന്നതിനിടയിൽ യുവാവ് മരണപ്പെട്ട സംഭവത്തിലും മാംസ വില്പനയായിരുന്നു ലക്ഷ്യമെന്ന് വനം വകുപ്പ് സ്ഥിതീകരിച്ചിരുന്നു. ആധുനീക തോക്ക് ഉൾപ്പെടെയുള്ളവ നായാട്ട് സംഘങ്ങൾ ഉപയോഗിക്കുമ്പോൾ പഴഞ്ചൻ തോക്കുമായി ഇവരെ പിൻതുടരേണ്ട സ്ഥിതി വനം വകുപ്പിനെ കുഴക്കുന്നുണ്ട്.വനം വകുപ്പിന്റെ തെളിവെടുപ്പിന് ശേഷം കൊയിലാണ്ടി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു .

Related Articles

Leave a Reply

Back to top button