IndiaKeralaLatest

ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി എഐഎഫ് പിഎ

“Manju”

സിന്ധുമോള്‍ ആര്‍

മുംബൈ: ഓഗസ്റ്റ് 27 ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ ഫുഡ് പ്രോസസേഴ്‌സ് അസോസിയേഷന്‍ (എഐഎഫ്പിഎ). രാജ്യത്തെ പാക്കേജ് ഭക്ഷ്യ സാധന നിര്‍മാതാക്കളുടെ കൂട്ടായ്മയാണ് എഐഎഫ്പിഎ.

അച്ചാറുകള്‍, റെഡി ടു ഈറ്റ് ഭക്ഷ്യ വസ്തുക്കള്‍, ചിപ്പ്‌സ്, ഇന്‍സ്റ്റന്‍ഡ് മീല്‍സ്, സ്‌നാക്‌സ് എന്നിവയുടെ നികുതി നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് വ്യവസായ കൂട്ടായ്മയുടെ ആവശ്യം. ഇതു സംബന്ധിച്ച്‌ ധനമന്ത്രിക്കും ഭക്ഷ്യ സംസ്‌കാരണ വ്യവസായ മന്ത്രാലയത്തിനും എഐഎഫ്പിഎ കത്തെഴുതി.

ഹാല്‍ഡിറാംസ്, പ്രതാപ് സ്നാക്സ്, ഐടിസി, മൊണ്ടെലസ് ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, പെപ്സികോ, ബിക്കാനേര്‍വാല, എംടിആര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ ഏറ്റവും വലിയ പാക്കേജുചെയ്ത ഭക്ഷ്യ ഉല്‍പ്പാദന കമ്പനികളെ പ്രതിനിധീകരിക്കുന്ന എഐഎഫ്പിഎ, ബ്രാന്‍ഡുചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് തുല്യമായി പാക്കേജുചെയ്ത ഭക്ഷ്യ വസ്തുക്കള്‍ക്കും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പാക്കേജുചെയ്തതും ബ്രാന്‍ഡ് ചെയ്തതുമായ ഭക്ഷ്യ വിപണിയുടെ വിപുലീകരികരണത്തിന് ഇത് സഹായിക്കുമെന്ന് കൂട്ടായ്മ വ്യക്തമാക്കി.

Related Articles

Back to top button