KeralaLatest

അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും

“Manju”

മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണം ലഭ്യമാക്കും: മന്ത്രി കെ.കെ. ശൈലജ  ടീച്ചര്‍ | Kairali News | kairalinewsonline.com

ശ്രീജ.എസ്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ. എല്ലാ അങ്കണവാടി വര്‍ക്കര്‍‌മാരും ഹെല്‍പ്പര്‍മാരും തിങ്കളാഴ്‌ച മുതല്‍ അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുളള തീരുമാനം പിന്നീട് എടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താത്ക്കാലിക അവധി നല്‍കിയത്. അങ്കണവാടികള്‍ തുറന്നാലും അങ്കണവാടി ഗുണഭോക്താക്കള്‍ക്കുളള ഭക്ഷണം ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി തന്നെ തുടരേണ്ടതാണ്.

സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, തുടങ്ങി അങ്കണവാടികള്‍ വഴി നടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കും. ഭവന സന്ദര്‍ശനം ഉച്ചയ്ക്ക് ശേഷം നടത്തണം. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടികള്‍. കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും ‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button