India

അതീവ ജാഗ്രതയോടെ മധുരയും.

“Manju”

 

സേതുരാമൻ, മധുര

മധുര: തമിഴ്നാട്, മധുരയിൽ ഇതുവരെ കോവിഡ് , 26 പേർക്കാണ് ബാധിച്ചത്. ഇതുവരെ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളും അധികാരികളും വലിയ ജാഗ്രതയിലാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ മധുര സിറ്റിയിൽ 4 കണ്ടാമിനേറ്റഡ് സോണുകളാണ് ഉള്ളത്. നരിമേഡ് , മേലമടെ , ബി എൻ റ്റി നഗർ, മെഹമൂബ് പാളയം എന്നീ ഏരിയകളിൽ മധുര കോർപ്പറേഷൻ മാസ്ക്, ഗ്ലൗസ്, വെജിറ്റബിൾ, ആവശ്യസാധനങ്ങൾ എന്നിവയെല്ലാം ഡോർ ഡെറിവലിലി ചെയ്തുവരുന്നു. കണ്ടാമിനേറ്റഡ് സോണിൽ ഏകദേശം 86500 വീടുകളുണ്ട് . ഈ വീടുകളിൽ താമസിക്കുന്നവരെയെല്ലാം 530 പേരടങ്ങുന്ന അംഗനവാടി വർക്കേഴ്സ് , ഹെൽത്ത് വർക്കേഴ്സ് തുടങ്ങിയവർ ചേർന്ന് സ്ക്രീൻ ചെയ്തുവരുന്നു.മധുര മെഡിക്കൽ കോളേജിൻറെ പുതിയ കെട്ടിടം കൊറോണ സ്പെഷാലിറ്റി വാർഡ് ആക്കി മാറ്റിയിരിക്കുന്നു.

മധുരയിലെ പ്രധാന സ്ഥലങ്ങളായ മധുര മീനാക്ഷി അമ്പലം, ഗാന്ധി മ്യൂസിയം തുടങ്ങിയ ടൂറിസ്റ്റ് ഏരിയകൾ എന്നിവ അടച്ചിട്ടിരിക്കുന്നു.നിലവിൽ തമിഴ്നാട്ടിലെ റെഡ് അലർട്ട് ഏരിയകളിൽ മധുരയും ഉൾപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സർക്കാരിൻറെ നിർദേശപ്രകാരം അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്ന് പ്രവർത്തിക്കുന്നു. മധുരയിലെ സെൻട്രൽ മാർക്കറ്റ് അടച്ച് മധുരയിൽ തന്നെ നാലു സോണുകൾ ആയി തിരിച്ച് സാധനങ്ങളുടെ വിൽപന നടന്നു വരുന്നു.

Related Articles

Leave a Reply

Back to top button