IndiaLatest

കൊവിഡ് വാ‌ക്‌സിന്‍ ഡിസം‌ബറോടെ ഇന്ത്യന്‍ വിപണിയില്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്തിന് പ്രതീക്ഷ നല്‍കി കൊവിഡ് വ്യാപനം തടയാനുള്ള കൊവിഡ് വാക്‌സിന്‍ ഡിസംബറോടെ വിപണിയിലെത്തുമെന്ന് പൂനെ ആസ്ഥാനമായ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 20 കോടി പേര്‍ക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഇന്‍സ്റ്റി‌റ്റ്യൂട്ട് അധികൃതര്‍ പറയുന്നത്.

ഓക്‌സ്‌ഫോഡ് സര്‍വകലാശാല നടത്തിയ മരുന്നിന്റെ മൂന്നാംഘട്ട പരീക്ഷണം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വില്‍ക്കാനുള്ള അനുമതി തേടാനാണ് നീക്കം. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അടുത്ത ജൂണോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും സെറം ഇന്‍‌സ്‌റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നു.

രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാംഘട്ട മനുഷ്യ പരീക്ഷണം നടക്കുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ ഉള്‍പ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. ആദ്യദിനം നൂറ് പേരില്‍ വാക്സിന്‍ കുത്തിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button