International

കോവിഡ്-19, ബഹറൈനിലും പ്ലാസ്മ ചികിത്സ തുടങ്ങുന്നു

“Manju”

 

മനാമ: കോവിഡ് 19 നേരിടാന്‍ ബഹറൈനിലും പ്ലാസ്മ ശേഖരിച്ചുളള ചികിത്സ തുടങ്ങുന്നു. കോവിഡ് പ്രതിരോധ നടപടികള്‍ക്കുളള നാഷണല്‍ ടാസ്ക് ഫോഴ്സ് അംഗം ലഫ്.കോണല്‍ ഡോ.മനാഫ് അല്‍ ഖത്താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. രോഗം സ്ഥിരീകരിച്ച 20 പേരിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണ ചികിത്സ നടത്തുന്നത്. വൈറസിനെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഈ ചികിത്സ ഫലപ്രദമാണെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സ്ഥിരികരിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തവരില്‍ നിന്ന് പ്ലാസ്മ ശേഖരിച്ചുളള ചികിത്സയാണ് ഇത്. രോഗമുക്തി നേടിയവരുടെ രക്തത്തിലുളള ആന്‍റെ ബോഡി ഉപയോഗിച്ചുളള ഈ ചികിത്സാ രീതി പല രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. വൈറസ് ശരീരത്തിനുളളില്‍ എത്തിയാല്‍ ദിവസങ്ങള്‍ക്കകം ശരീരം ഇതിനെതിരെ ആന്‍റി ബോഡി നിര്‍മ്മിച്ചുതുടങ്ങും. രോഗമുക്തമായാലും ഈ ആന്‍റിബോഡി രക്തത്തില്‍ ശേഷിക്കും. വൈറസ് വീണ്ടും ബാധികാതിരിക്കാനുളള പ്രതിരോധമൊരുക്കുന്നത് ഈ ആന്‍റെ ബോഡികളാണ്

പ്ലാസ്മയില്‍ നിന്ന് വേര്‍ത്തിരിച്ചെടുക്കുന്ന ഇവയെ അടിസ്ഥാനപ്പെടുത്തിയുളള ചികിത്സയാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് മേധാവി ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് പരീക്ഷണ ചികിത്സ ആരംഭിക്കുന്നതെന്നും ഡോ.മനാഫ് അല്‍ ഖത്താനി പറഞ്ഞു.

Related Articles

Leave a Reply

Back to top button