InternationalLatest

നിങ്ങളുടെ രാജ്യത്തിന്റെ ഭാവി ഇനി നിങ്ങളുടെ കൈയിലാണ് ;ജോ ബൈഡന്‍

“Manju”

വാഷിങ്ടണ്‍ ഡി.സി: അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷവും അഫ്ഗാനിസ്താന് യുഎസ് സഹായമുണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. നിങ്ങളുടെ രാജ്യത്തിന്റെ ഭാവി ഇനി നിങ്ങളുടെ കൈയിലാണെന്ന് ജോ ബൈഡന്‍. അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, ദേശീയ അനുരഞ്ജന ഉന്നത സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.

താലിബാനെ നേരിടാനാകുമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങി ആറു മാസത്തിനകം അഫ്ഗാനില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഇത്തരം പ്രവചനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ തന്നെ തെറ്റിയിട്ടുണ്ടെന്ന് അഷ്‌റഫ് ഗനി ചൂണ്ടിക്കാട്ടി.

“സൈനികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ പിന്തുണ നല്‍കുമെന്നാണ് ബൈഡന്‍ അഫ്ഗാന്‍ നേതാക്കളെ അറിയിച്ചത്. അഫ്ഗാനിസ്ഥാന്റെ ഭാവി എന്താവണമെന്ന് അഫ്ഗാന്‍ നേതൃത്വം തന്നെ തീരുമാനിക്കാന്‍ പോവുകയാണ് -“ബൈഡന്‍ സ്പഷ്ടമാക്കി .
ബൈഡന്റെ വാക്കുകളെ സ്വാഗതം ചെയ്ത ഗനി, തീരുമാനം ചരിത്രപരമാണെന്നും എല്ലാവര്‍ക്കും പുനര്‍വിചിന്തനത്തിനുള്ള സമയമാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button