InternationalLatest

ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം

“Manju”

ടോക്യോ: ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്‌പെയിനിനെ തോല്‍പിച്ച്‌ ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. രൂപീന്ദര്‍ പാല്‍ സിംഗ് ഇരട്ട ഗോളുകള്‍ നേടി. സിമ്രാന്‍ജീത് സിംഗും സ്‌കോര്‍ ചെയ്തു. ആദ്യ ക്വാര്‍ട്ടറിലായിരുന്നു ആദ്യത്തെ രണ്ട് ഗോളുകളും. മൂന്നാം ഗോള്‍ അവസാന ക്വാര്‍ട്ടറിലായിരുന്നു.

ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ആറു പോയിന്റുമായി ഇന്ത്യ പട്ടികയില്‍ രണ്ടാമതാണ്. ഒന്‍പത് പോയിന്റുമായി ഓസ്‌ട്രേലിയയാണ് ഒന്നാമതുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടത്തിലെ എതിരാളികള്‍.

Related Articles

Back to top button