
ഗുരുദത്ത് എം
കന്യാകുമാരി : ഗുരുതര ഹൃദ്രോഗവുമായി നാഗര്‍കോവിലിലെ ഡോ.ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് അടിയന്തര ഹൃദയശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു. വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളുടെയും സഹായത്താലാണ് ജനിച്ച ഉടനെ സ്ഥിതി വഷളായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.കൊവിഡ് ലോക്ക് ഡൗണിനിടെ കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ സംയുക്ത ഇടപെടലിനെ തുടര്‍ന്നാണ് അതിര്‍ത്തി കടക്കാന്‍ ആംബുലന്‍സിന് അനുമതി കിട്ടിയത്.
തമിഴ്നാട് നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് യാത്ര തിരിച്ചത്. രാത്രിയോടെ ആംബുലന്‍സ് കൊച്ചിയില്‍ എത്തിച്ചേരും.