KeralaLatest

വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ച സംഭവം; അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി വി.ശിവന്‍കുട്ടി

“Manju”

മലപ്പുറം: പ്രകൃതി പഠന ക്യാംപിനു പോയ 2 വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി  വി .ശിവന്‍കുട്ടി മലപ്പുറം ജില്ലാ കലക്ടര്‍ക്ടക്ക് നിര്‍ദ്ദേശം നല്‍കി .ഇത് സംബന്ധിച്ച് വകുപ്പ് തല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മലപ്പുറം
വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന്നല്‍കുമെന്നും മന്ത്രി  തിരുവനന്തപുരത്ത് വാ ര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കല്‍പകഞ്ചേരി കല്ലിങ്കല്‍ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ സ്‌കൗട്‌സ് ആന്‍ഡ്  ഗൈഡ്‌സ് വിഭാഗത്തിലെ കുട്ടികളാണ് ഇന്നലെ കരിമ്പുഴയിലെ കയത്തില്‍ മുങ്ങിമരിച്ചത്.ല്ലിങ്ങല്‍പറമ്പ് എംഎസ്എം എച്ച്എസ്എസിലെ വിദ്യാര്‍ഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്‌സിന (11) എന്നിവരാണ് മരിച്ചത്. അധ്യാപകരുടെയും വനപാലകരുടെയും കണ്‍മുന്നിലായിരുന്നു സംഭവം.

Related Articles

Back to top button