IndiaLatest

സ്ത്രീകള്‍ക്കായി ‘യെസ് എസ്സെന്‍സ്’ ബാങ്കിംഗ് സേവനം

“Manju”

Yes Bank launches 'Yes Essence' services for women | വനിത ദിനം:  സ്ത്രീകള്‍ക്കായി 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം അവതരിപ്പിച്ച് യെസ്  ബാങ്ക് - Financialviews.in

ശ്രീജ.എസ്‌

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌, യെസ് ബാങ്ക് തങ്ങളുടെ വനിതാ ഉപഭോക്താക്കള്‍ക്കായി ‘യെസ് എസ്സെന്‍സ്’ എന്ന പേരില്‍ സമഗ്ര ബാങ്കിംഗ് സേവനം അവതരിപ്പിച്ചു. വീട്ടമ്മമാര്‍, ശമ്പളമുള്ള പ്രൊഫഷണലുകള്‍, സംരംഭകര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി അവരുടെ ആവശ്യത്തിനനുസരിച്ചുള്ള ബാങ്കിംഗ് സേവനമാണ് യെസ് എസ്സെന്‍സിലൂടെ ലഭ്യമാക്കുകയെന്ന് ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് യെസ് ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ആഗോള തലവന്‍ രാജന്‍ പെന്റല്‍ പറഞ്ഞു.

സ്ത്രീകളുടെ ശക്തീകരണത്തിനായി അതീവ ശ്രദ്ധയോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് യെസ് എസ്സെന്‍സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച്‌ എട്ടിന് ഇത് രാജ്യത്തെ ബാങ്കിന്റെ ശാഖകളില്‍ നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു. ജീവിതശൈലി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സംരക്ഷണം, നിക്ഷേപം തുടങ്ങിയ സ്ത്രീകളുടെവിവിധ ആവശ്യങ്ങള്‍ക്ക് നിറവേറ്റാന്‍ സഹായിക്കുന്ന ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയതാണ് യെസ് എസ്സെന്‍സ്.

പ്രത്യേക ആരോഗ്യ സംരക്ഷണ ആനകൂല്യങ്ങള്‍, എഫ്ഡിയിലേക്ക് ഓട്ടോ സ്വീപ്, വായ്പകള്‍ക്ക് മുന്‍ഗണന, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് എന്നിവയ്ക്ക് ഫീസ് ഇളവ്, ഷോപ്പിംഗ് ഓഫറുകള്‍, സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഉപദേശങ്ങള്‍ തുടങ്ങിയ നിരവധി ആനകൂല്യങ്ങളാണ് സ്ത്രീകള്‍ക്ക് യെസ് എസ്സെന്‍സ് നല്‍കുന്നത്.

Related Articles

Back to top button