
രജിലേഷ് കെ.എം.
എന്തിനു വേണ്ടിയാണ്? പച്ചക്കറിയും പഴങ്ങളും വാങ്ങാന്‍ എപ്പോഴാണ് നിങ്ങള്‍ പുറത്തു പോകുന്നത്? എങ്ങനെയാണ് നിങ്ങള്‍ മറ്റൊരാളില്‍ വീണു പോകുന്നത്? മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതെന്തിന്? മൂന്നടി അകലെ നിന്ന് ഇല്ല എന്ന് പറയൂ! ഒരു മീറ്റര്‍ അകലെ നിന്ന് ഇല്ല എന്ന് പറയൂ! മൂന്നടി എന്നു പറയുന്നത് ഒരു മീറ്റര്‍. അത് നിങ്ങളുടെ മനസ്സില്‍ കുറിച്ചിടൂ….ഒന്നുകില്‍ മൂന്ന് അടി, അല്ലെങ്കില്‍ ആറടി. ആറ് അടി എന്നു ഉദ്ദേശിക്കുന്നത് നിങ്ങളുടെ കല്ലറയുടെ അളവ്.’..
ചുവപ്പ് സാരിയും ചുവന്ന വലിയ പൊട്ടും അണിഞ്ഞ് ഗ്രാമീണ വേഷത്തില്‍ കന്നടയില്‍ രൂക്ഷമായി ശകാരിച്ചാണ് മഞ്ജമ്മ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.വൈറലാകുകയാണ് 30 സെക്കന്‍ഡുള്ള ഈ വിഡിയോ. 200 മില്യനിലധികം പേര്‍ ഈ വിഡിയോ പങ്കുവച്ചു കഴിഞ്ഞു.
കോവിഡ്-19 ബോധവത്കരണം ടിക്ടോക്കിലൂടെ ഗ്രാമപ്രദേശങ്ങളില്‍ പോലും എത്തിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടകം.
ഗ്രാമീണ മേഖലയില്‍ നിന്ന് മികച്ച പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്. കാരണം ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ ജനങ്ങളിലേക്ക് കോവിഡ്-19 സംബന്ധിച്ച ബോധവത്കരണം നടത്താന്‍ ഈ വിഡിയോക്ക് സാധിച്ചു.