IndiaLatest

നേത്രാവതി എക്‌സ്പ്രസ് തല്‍ക്കാലം മുംബൈയിലേക്കില്ല

“Manju”

തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോകമാന്യ തിലക് ടെര്‍മിനസിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്‌സ്പ്രസ് ഇന്ന് മുതല്‍ ഒരു മാസത്തോളം പന്‍വേലില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.

മലയാളികള്‍ അടക്കമുള്ള യാത്രക്കാരെയാണ് റയില്‍വേയുടെ തീരുമാനം വലക്കുന്നത്. ഇതോടെ കുര്‍ള, താനെ തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് പോകേണ്ട യാത്രക്കാര്‍ ഏകദേശം 35 കിലോമീറ്റര്‍ ദൂരമുള്ള പന്‍വേലില്‍ ചെന്ന് കയറേണ്ടി വരും. ഏറെ ദുരിതത്തിലാകുന്നത് പശ്ചിമ മേഖലകളില്‍ താമസിക്കുന്നവര്‍ക്കാണ്. കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് വരുന്നവര്‍ പന്‍വേലില്‍ ഇറങ്ങി വേണം റോഡ് വഴിയോ, ലോക്കല്‍ ട്രെയിന്‍ പിടിച്ചോ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍. മംഗളുരു ലോകമാന്യ ടെര്‍മിനസ് 12620 മത്സ്യ ഗന്ധ എക്‌സ്പ്രസും ഡിസംബര്‍ 11 വരെ പന്‍വേലില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് റയില്‍വേ അറിയിച്ചു.

കേരളത്തില്‍ നിന്ന് വരുന്ന 16346 LTT-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ഡിസംബര്‍ 11 വരെ പന്‍വേലില്‍ നിന്നാകും സര്‍വീസ് നടത്തുക. തിരുവനന്തപുരത്തേക്കുള്ള 16345 നേത്രാവതി ഇന്ന് 10.11.2022 മുതല്‍ 13.12.2022 വരെയാണ് പന്‍വേലില്‍ ടെര്‍മിനേറ്റ് ചെയ്യുവാന്‍ തീരുമാനമായത്. പന്‍വേലില്‍ നിന്ന് പുറപ്പെടുന്ന 16345 ട്രെയിന്‍ സമയം 12.55 നാകും. കുര്‍ള ലോകമാന്യ തിലക് ടെര്‍മിനസില്‍ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാണ് റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയത്

Related Articles

Back to top button