Kerala

10000 പേർക്ക് ഭക്ഷണവുമായി ശാന്തിഗിരി ആശ്രമം

“Manju”

പ്രജീഷ് വള്ള്യായി

ശാന്തിഗിരി ആശ്രമത്തിൽ നവഒലി ജ്യോതിർദിനം ആഘോഷങ്ങൾ കോവിഡ് 19 എന്ന മഹാമാരി പടർന്ന് പിടിച്ച സാഹചര്യത്തിൽ മാറ്റി വെച്ചതിനാൽ കേരളത്തിലെ സമൂഹ അടുക്കള വഴി ഒരു ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യുമെന്ന് ആശ്രമം ജനറൽ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ പതിനായിരം പേർക്ക് ഭക്ഷണം നൽകുമെന്ന് ശാന്തിഗിരി ആശ്രമം ഇൻ ചാർജ്ജ് മധുരനാഥ ജ്ഞാനതപസ്വി അറിയിച്ചതിൽ പ്രകാരം ഇന്ന് കണ്ണൂർ, തളിപറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ കണ്ണൂർ കലക്ട്രേറ്റിൽ വച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Kv സുമേഷിന് നൽകി. തലശ്ശേരി താലൂക്കിൽ പാട്യം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാട്യം പഞ്ചായത്ത് പ്രസിഡന്റ് ബാലൻ മാസ്റ്റർ ആശ്രമത്തിലെത്തി ഏറ്റ് വാങ്ങി . മൊകേരി പഞ്ചായത്തിന്റെ മൊകേരി യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് സാധനങ്ങൾ എത്തിച്ചു. മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് P . വത്സൻ ഏറ്റ് വാങ്ങി. കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ ചെണ്ടയാട് യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്കാവശ്യമായ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കരുവാകണ്ടി ബാലൻ ഏറ്റുവാങ്ങി. കോട്ടയം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന് ഒരു ദിവസത്തെ ചെലവിലേക്ക് ആവശ്യമായ തുക പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. തലശ്ശേരി കമ്മ്യൂണിറ്റി കിച്ചന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചകറിയും തലശ്ശേരി നഗരസഭാ കൗൺസിലർ വിനയകുമാറിന് കൈമാറി. കതിരൂർ പഞ്ചായത്തിന്റെ രണ്ട് കമ്മ്യൂണിറ്റി കിച്ചനിലേക്കും ആവശ്യമായ പച്ചക്കറിയും പലവ്യഞ്ജനങ്ങളും പഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ ഏറ്റ് വാങ്ങി. കീഴല്ലൂർ പഞ്ചായത്തിലും ആവശ്യമായ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റ് വാങ്ങി. മാങ്ങാട്ടിടം , ചൊക്ലി, ഇരിട്ടി പഞ്ചായത്തുകൾക്ക് ആവശ്യമായ പച്ചക്കറികൾ പലവ്യഞ്ജനങ്ങൾ പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി .പച്ചക്കറികൾ ഭൂരിഭാഗവും ആശ്രമത്തിൽ കൃഷി ചെയ്തവയാണ്. വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്ത് കളിലും ഉൽപന്നങ്ങൾ എത്തിക്കുന്നതായിരിക്കും

Related Articles

Back to top button