IndiaKeralaLatest

സുരഭി ലക്ഷ്മി ടൈറ്റിൽ റോളിലെത്തുന്ന പത്മയുടെ ടീസർ പുറത്തുവിട്ടു

“Manju”

ദേശിയ പുരസ്‌കാരജേതാവായ നടി സുരഭി ലക്ഷ്മി ടൈറ്റിൽ കഥാപാത്രമാകുന്ന പദ്മയുടെ ടീസർ പുറത്തുവിട്ടു. നടൻ ആദ്യമായി നിർമ്മാതാവിന്റെ കുപ്പായം അണിയുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ചിത്രത്തിന്റെ ടീസർ സുരഭിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നാഷണൽ അവാർഡ് കിട്ടിയപ്പോൾ എല്ലാവരും പറഞ്ഞു ഇനി സുരഭിക്ക് നല്ല നല്ല സിനിമകൾ വരും, നല്ല കഥാപാത്രങ്ങൾ തേടി എത്തും എന്നൊക്കെ. നാല് വർഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവിൽ ഞാനൊരു കൊമേഴ്സ്യൽ ചിത്രത്തിൻ്റെ ടൈറ്റിൽ റോളിൽ എത്തുകയാണ് പദ്മ എന്ന അനൂപ് മേനോൻ ചിത്രത്തിലൂടെ. അനൂപ് മേനോന്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങൾക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും താരം പറയുന്നു.
അനൂപ് മേനോൻ സ്റ്റോറീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിൻ്റെ സംവിധാനവും.
മഹാദേവന്‍ തമ്പിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവർത്തകർ.

Related Articles

Back to top button