IndiaLatest

പി.എച്ച്ഡി ഗവേഷണ ഫെല്ലോഷിപ്പുകള്‍ വര്‍ധിപ്പിച്ചു

“Manju”

ന്യൂഡല്‍ഹി: ഗവേഷക ഫെല്ലോഷിപ്പുകളില്‍ 20 ശതമാനം വര്‍ധന പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2018-ലാണ് അവസാനമായി ഫെല്ലോഷിപ്പില്‍ വര്‍ധനയുണ്ടായത്. ഫെലോഷിപ്പ് ഉയര്‍ത്താന്‍ ദീര്‍ഘനാളായി ഗവേഷകര്‍ ആവശ്യപ്പെട്ടിരുന്നു.

ജെ.ആര്‍.എഫ്- 37000, എസ്.ആര്‍.എഫ്-42000, RA1(റിസര്‍ച്ച അസിസ്റ്റന്റ്)- 58000, RA2-61000, RA3- 63000 എന്നിങ്ങനെയാണ് പുതുക്കിയ ഫെലോഷിപ്പുകള്‍. എന്നാല്‍ ഈ തുക പരിമിതമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. 2027 വരെ ഈ തുക തന്നെയാകും ഗവേഷകര്‍ക്ക് ലഭിക്കുക. ഫീസും പഠനച്ചെലവും കണക്കിലെടുക്കുമ്പോള്‍ തുക പര്യാപ്തമല്ലെന്നാണ് പലരുടേയും അഭിപ്രായം. 50ശതമാനമെങ്കിലും തുകയില്‍ വര്‍ധനയുണ്ടാകണമെന്നായിരുന്നു ഗവേഷകരുടെ ആവശ്യം

Related Articles

Back to top button