
എസ് സേതുനാഥ് മലയാലപ്പുഴ
തിരുവനന്തപുരം: കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മറ്റിയും പീഡ് സെല്ലും സംയുക്തമായി അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകം പുറത്തിറക്കി.
കൊറോണ വൈറസ് സ്ഥിരീകരിവരെയും അണുബാധയ്ക്ക് സാധ്യത ഉള്ളവരെയും പരിചരിക്കുമ്പോൾ രോഗവ്യാപനം തടയാൻ ഈ മാർഗനിർദേശങ്ങൾ പ്രയോജനപ്പെടും. മൈക്രോബയോളജി വിഭാഗം മേധാവി ഡോ ശാരദാദേവി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് എന്നിവർക്ക് എന്നിവർക്ക് കൈമാറി. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു, സാംക്രമിക രോഗവിഭാഗം മേധാവി ഡോ അരവിന്ദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ചിത്രം: ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മറ്റിയും പീഡ് സെല്ലും സംയുക്തമായി തയ്യാറാക്കിയ അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുന്ന കൈപ്പുസ്തകം ഡോ ശാരദാദേവി ഡോ എം കെ അജയകുമാറിനു കൈമാറുന്നു.