
ഹരീഷ് റാം.
ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 145521 ആയി. 2182197 പോസിറ്റീവ് കെയിസുകളാണ് ലോകത്താകെയുള്ളത്. ഇതിൽ രോഗമുക്തി നേടിയത് 547295 പേരാണ് .
തുടർച്ചയായ രണ്ടാം ദിവസവും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നതോടെ യു എസിൽ മരണം 34617 ആയി ഉയർന്നു. ഇന്നലെ മാത്രം 2174 പേർക്കാണ് ജീവഹാനി ഉണ്ടായത്. യു എസിൽ രോഗബാധിതർ 677570 ആയി. ന്യൂയോർക്കിലാണ് കോവിഡ് ഭീകരമായി പടർന്നിരിക്കുന്നത്. എന്നാൽ അമേരിക്കയിലെ പ്രതിസന്ധി ഘട്ടം കഴിഞ്ഞുവെന്നാണ് ട്രംപിന്റെ വാദം. ട്രംപിന്റെ വാദം അനൗചിത്യപരമായ കാഴ്ചപ്പാടാണന്ന് യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി വിശേഷിപ്പിച്ചു.
ഇറ്റലിയിൽ 22170 , സ്പെയിനിൽ 19315, ഫ്രാൻസിൽ 17920, ബ്രിട്ടനിൽ 13729 പേരുമാണ് മരിച്ചത്. ലോകത്തെ ആകെ കോവിഡ് രോഗികളിൽ പകുതിയും യൂറോപ്പിൽ ആണ്.
റഷ്യയിൽ രോഗം പടരുകയാണ്. ഒറ്റ ദിവസം മാത്രം 3448 കേസുകൾ റിപ്പോർട്ട് ചെയ്തു. ജപ്പാൻ രാജ്യമെങ്ങും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിൽ പ്രാദേശികമായി കോവിഡ് പകരുന്നതിനാൽ, അവിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്ത്യയിൽ 448 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരായി 13430 പേരാണുള്ളത്. 1768 രോഗമുക്തരായി. ഡൽഹിയിൽ 1640 രോഗബാധിതരും മരണം 38 മാണ് , മധ്യപ്രദേശിൽ 987 രോഗികളും മരണം 53 മാണ്. മഹാരാഷ്ട്രയിൻ 3205 രോഗികളും മരണം 194 മാണ്. തമിഴ്നാട്ടിൽ രോഗബാധിതർ 1267, മരണം 15 മാണ്.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രങ്ങളും ജാഗ്രതയും ആവശ്യമാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തി രോഗികളെ കണ്ടു പിടിക്കണമെന്ന ആവശ്യം ഉയരുകയാണ്. മുംബൈ നഗരം ഇന്ത്യയിലെ ഏറ്റവും പ്രധാന ഹോട്സ്പോട്ടായി മാറിക്കഴിഞ്ഞു. രണ്ടായിരത്തോളം രോഗികൾ ഇവിടെയുണ്ട്.