IndiaLatest

നിര്‍ധന യുവതികള്‍ക്ക്​ മംഗല്യഭാഗ്യമൊരുക്കി​ വിദ്യാര്‍ഥികള്‍

“Manju”

മേ​ലാ​റ്റൂ​ര്‍: കോ​വി​ഡ്​ കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും നി​ര്‍​ധ​ന യു​വ​തി​ക​ള്‍​ക്ക്​ മം​ഗ​ല്യ​ഭാ​ഗ്യ​മൊ​രു​ക്കി വേ​ങ്ങൂ​ര്‍ എം.​ഇ.​എ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍. വ​ധു​വി​ന് ഏ​ഴ്​ പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വ​ധൂ​വ​ര​ന്മാ​ര്‍​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളും വി​വാ​ഹ​െ​ച​ല​വു​ക​ളും ന​ല്‍​കി​യാ​ണ്​ ‘മെ​ഹ​ര്‍’ എ​ന്ന പേ​രി​ല്‍ ച​ട​ങ്ങ്​ ന​ട​ത്തു​ന്ന​ത്. എ​ട​പ്പ​റ്റ ആ​ഞ്ഞി​ല​ങ്ങാ​ടി മ​ങ്ങാ​ട്ടു​തൊ​ടി ച​ന്ദ്ര​െന്‍റ മ​ക​ള്‍ അ​ശ്വ​നി​യും തു​വ്വൂ​ര്‍ നീ​ലാ​ഞ്ചേ​രി സ്വ​ദേ​ശി അ​നീ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം ശ​നി​യാ​ഴ്​​ച വ​ധു​ഗൃ​ഹ​ത്തി​ല്‍ ന​ട​ന്നു.
എ​ല്ലാ വ​ര്‍​ഷ​വും കോ​ള​ജ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​പു​ല​മാ​യാ​ണ്​ വി​വാ​ഹം ന​ട​ക്കാ​റു​ള്ള​തെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം ല​ളി​ത​മാ​യി വ​ധു​ഗൃ​ഹ​ങ്ങ​ളി​ലാ​ണ്​ ച​ട​ങ്ങ്. ആ​ഞ്ഞി​ല​ങ്ങാ​ടി, മ​ണ്ണാ​ര്‍​ക്കാ​ട്, മു​ക്കം, വ​യ​നാ​ട്, പാ​ല​ക്കാ​ട്​ കോ​ങ്ങാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒാ​രോ യു​വ​തി​ക​ളു​ടെ​യും ഗൂ​ഡ​ല്ലൂ​രി​ലെ ര​ണ്ടു​പേ​രു​ടെ​യും വി​വാ​ഹ​മാ​ണ്​ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഇൗ ​വ​ര്‍​ഷം ന​ട​ക്കു​ന്ന​ത്.
ഇ​തു​വ​രെ 51 യു​വ​തി​ക​ള്‍​ക്കാ​ണ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍ മം​ഗ​ല്യ​ഭാ​ഗ്യ​മൊ​രു​ക്കി​യ​ത്. വ​ധു​ഗൃ​ഹ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ സ​ഫി​യ വ​ലി​യാ​ട്ടി​ല്‍, വാ​ര്‍​ഡ്​ അം​ഗം ജോ​ര്‍​ജ് മാ​സ്​​റ്റ​ര്‍, സ്​​റ്റാ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഷം​സു​ദ്ദീ​ന്‍, പി. ​സാ​ഹി​റ, ന​സീ​ബ് നാ​സ​ര്‍, സ്​​റ്റു​ഡ​ന്‍​റ്​ കോ​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​ബ്​​ദു​റ​ഹ്മാ​ന്‍, ഫാ​ഹി​ദ് അ​ലി, മു​ഹ​മ്മ​ദ് ഇ​ജാ​സ്, മു​ഹ​മ്മ​ദ് ഫാ​യി​സ്, അ​ജ്മ​ല്‍ പ​ര്‍​വേ​ശ്, റ​സീ​ന തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related Articles

Back to top button