IndiaLatest

ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കി, വിദ്യാര്‍ത്ഥികളെ പാസാക്കണം: രാഹുല്‍ ഗാന്ധി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷകള്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇത്തരമൊരു സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസാക്കണമെന്നും ആയിരുന്നു രാഹുല്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുനിടെ കൊവിഡ് കണക്കില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഹാഷ്‌ടാഗ് ക്യാമ്പയിന് തുടക്കമിട്ടായിരുന്നു രാഹുല്‍ ട്വിറ്ററില്‍ പരീക്ഷ നടത്തിപ്പിനെതിരെ രംഗത്തു വന്നത്. കൊവിഡ് കാരണം രാജ്യത്ത് നിരവധി പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ക്കും ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളെ പാസാക്കണം. യു.ജി.സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button