
രജിലേഷ് കെ.എം.
ബംഗളുരു: കൊറോണയ്ക്കിടയില്‍ പരക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് പഞ്ഞമില്ല എന്നതില്‍ തര്‍ക്കമില്ല. രോഗത്തെക്കുറിച്ചും മരുന്നുകണ്ടുപിടിച്ചെന്നും തുടങ്ങി ഇതാ ഇപ്പോള്‍ പ്രധാനമന്ത്രി ഹെലികോപ്ടറിലെത്തി പണം വിതറുമെന്ന് വരെയായി വാര്‍ത്തകള്‍. വ്യാജവാര്‍ത്ത നല്‍കിയ കന്നടചാനലിനെതിരേ നടപടിയെടുത്തു. വ്യാജവാര്‍ത്തകള്‍ പരത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം അറിയിച്ചിട്ടുള്ളതാണ്.
പ്രധാനമന്ത്രി ഹെലികോപ്ടറിലെത്തി പണം വിതറുമെന്ന് വാര്‍ത്ത നല്‍കിയ പബ്ലിക് ടിവി എന്ന ചാനലിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കാരണം ബോധ്യപ്പെടുത്താന്‍ ഉണ്ടോയെന്ന് മന്ത്രാലയം ആരാഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ചാനലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഏപ്രില്‍ 15നാണ് വ്യാജവാര്‍ത്ത ചാനലില്‍ വന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്‌ക്രീന്‍േഷാട്ടുകള്‍ പ്രചരിക്കുകയും ചെയ്തു.
വ്യാജവാര്‍ത്ത വിശ്വസിച്ചവരും ഏറെയായിരുന്നു. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാരിനില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.