IndiaLatest

ഇ-കൊമേഴ്‌സ് കമ്പിനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

“Manju”

ശ്രീജ.എസ്

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഉത്പന്നം നിര്‍മിച്ച രാജ്യം ഏതാണെന്ന് രേഖപ്പെടുത്തണമെന്ന നിയമമാണ് ആമസോണ്‍ ഉള്‍പ്പടെയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ലംഘിച്ചതെന്ന് നോട്ടീസില്‍ സൂചിപ്പിക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 15 ദിവസമാണ് നോട്ടീസ് കാലാവധി. ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉത്സവ വിലക്കിഴിവ് വില്പന നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.

ആദ്യ ലംഘനത്തിന് 25,000 രൂപവരെ പിഴയീടാക്കാന്‍ സാധിക്കും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴയോ തടവ് ശിക്ഷയോ ആണ് ലഭിക്കുക. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നിലവിലെ വില്‍പന ചട്ടം ലഘിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയവും ഭക്ഷ്യ-പൊതുവിതരണ വകുപ്പും അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 30നകം സ്ഥാപനങ്ങള്‍ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Related Articles

Back to top button