KeralaLatest

മോദിയെ വാനോളം പുകഴ്ത്തി ; ജോ ബൈഡന്‍

മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്ന് ബൈഡന്‍

“Manju”

താങ്കൾ ഞങ്ങൾക്കൊരു തലവേദനയാണ്.. ഒരു ഓട്ടോഗ്രാഫ് തരുമോ.." മോദിയെ വാനോളം  പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ഓസ്‌ട്രെലിയൻ ...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ല.എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞു.മോദിയെ കാണാന്‍ പ്രധാന പൗരന്മാരടക്കം തിരക്ക്കൂട്ടുന്നു.അമേരിക്കയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാന വ്യക്തികളടക്കം തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡന്‍ പറഞ്ഞു .
ജോ ബൈഡനേയും, ഋശി സുനകിനെയും മോദി ആശ്ലേഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യുക്രെയിന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെലുണ്ടാകുമെന്ന ഉറപ്പ് മോദി നല്‍കി. പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനില്‍ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു.
റഷ്യ-യുക്രൈന്‍ യുദ്ധം ലോകത്തിലെ വലിയ പ്രശ്‌നമാണ്. ഇത് സമ്ബദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്‌നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും .സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി.അതേ സമയം കാലാവസ്ഥ വ്യതിയാനം., ഭക്ഷ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തും. യുഎസ് പ്രസിഡന്‍റിന്‍റെ ക്ഷണം സ്വീകരിച്ച്‌ അടുത്തമാസം മോദി അമേരിക്ക സന്ദര്‍ശിക്കുന്നുമുണ്ട്.

Related Articles

Back to top button