IndiaLatest

ആര്‍ടിഒ സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ

“Manju”

ന്യൂഡല്‍ഹി; 18 ആര്‍ടിഒ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലേണേഴ്സ് ലൈസന്‍സും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും ഉള്‍പ്പടെയുള്ള സേവനങ്ങളാണ് ഇനി ഓണ്‍ലൈനിലൂടെ നടത്താനാവുക. ആധാര്‍ കാര്‍ഡ് ഉപയോ​ഗിച്ചാവും ഓണ്‍ലൈന്‍ സേവനം നടപ്പാക്കുക. ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് നടപടി.

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സിയിലും ലൈസന്‍സിലും വിലാസം മാറ്റല്‍, രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്, ലൈസന്‍സില്‍ നിന്ന് വാഹനത്തിന്റെ തരം മാറ്റല്‍ , താല്‍ക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ, ഫുള്‍ ബോഡിയുള്ള വാഹനത്തിന്റെ രജിസ്ട്രേഷന്‍, ഡ്യൂപ്ലിക്കേറ്റ് ആര്‍സി അപേക്ഷ, ആര്‍സിക്ക് എന്‍ഒസിക്കുള്ള അപേക്ഷ, ഉടമസ്ഥാവരകാശം മാറ്റല്‍ നോട്ടീസ്, ഉടമസ്ഥാവകാശം മാറ്റല്‍, ആര്‍സിയുടെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അം​ഗീക‌ൃത കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പഠിക്കാന്‍ രജിസ്ട്രേഷനുള്ള അപേക്ഷ, ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന രജിസ്ട്രേഷനും രജിസ്ട്രേഷന്‍ മാര്‍ക്കും, ഹയര്‍ പര്‍ച്ചേഴ്സ് എ​ഗ്രിമെന്റ് എന്‍ഡോഴ്സ്മെന്റ്, ഹയര്‍ പര്‍ച്ചേഴ്സ് എ​ഗ്രിമന്റ് അവസാനിപ്പിക്കല്‍ എന്നിവയാണ് ഓണ്‍ലൈനിലേക്ക് മാറ്റുന്ന സേവനങ്ങള്‍.

Related Articles

Back to top button