IndiaKeralaLatest

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. സീതാരാമന്‍ അന്തരിച്ചു

“Manju”

പരിസ്ഥിതി പ്രവർത്തകൻ പ്രഫ. സീതാരാമൻ (74) അന്തരിച്ചു | Environmental  activist Prof. Sitharaman (74) passed away | Madhyamam

ആലുവ: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും നദീസംരക്ഷണ സമിതി പ്രസിഡന്‍റുമായ ആലുവ സ്വദേശി പ്രഫ. സീതാരാമന്‍ (74) നിര്യാതനായി. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ബുധനാഴ്ച രാവിലെ എട്ടു മണിയോടെ പാല് വാങ്ങി സ്കൂട്ടറില്‍ തിരിച്ചു വരവെ വീടിനടുത്ത് വച്ച്‌ സ്കൂട്ടര്‍ ചെരിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം റോഡില്‍ ഇരുന്നു പോയി. ഇത് കണ്ട ഓട്ടോറിക്ഷക്കാര്‍ പിടിച്ച്‌ ഉയര്‍ത്തിയപ്പോള്‍ ചെറുതായി കുഴഞ്ഞു. ഉടനെ വീട്ടിലെത്തിച്ച്‌ വെള്ളം കൊടുത്തതോടെ ക്ഷീണം മാറി. അതിനാല്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. പിന്നീട് വീടിന്റെ മുകളിലെ നിലയിലിരുന്ന് പത്രം വായിച്ചു. 11 മണിയോടെ ഭാര്യ വിളിച്ചപ്പോള്‍ അനക്കമുണ്ടായില്ല. ചെന്ന് നോക്കിയപ്പോള്‍ നിലത്ത് വീണ് കിടക്കുകയായിരുന്നു.

ഉടനെ പരിസരവാസികളെ വിളിച്ചു കൂട്ടി നജാത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Related Articles

Back to top button