IndiaKeralaLatestThrissur

കോഴിക്കോട് കടകള്‍ തുറന്ന വ്യാപാരികളെ പോലിസ് കസ്റ്റഡിയിലെടുത്തു

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: വലിയങ്ങാടിയില്‍ കടകള്‍ തുറന്ന വ്യാപാരികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല അധ്യക്ഷനടക്കം എട്ട് പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. വലിയങ്ങാടി ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണാണെന്നും ഇതു സാധൂകരിക്കുന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരവും പത്ത് കടയുടമകള്‍ക്കെതിരെ കേസെടുത്തതായും പോലിസ് വ്യക്തമാക്കി. വലിയങ്ങാടിയിലെ കണ്ടയിന്‍മെന്റ് സോണില്‍ അല്ലാത്ത കടകള്‍ തുറക്കാമെന്ന് തീരുമാനമായിട്ടും തുറക്കാതായപ്പോള്‍ ആണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വ്യാപാരികള്‍ കട തുറക്കാനെത്തിയതിന് പിന്നാലെ പോലിസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വ്യാപാരികളെ അറസ്റ്റ് ചെയ്തതില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങള്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യാപാരികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറൂദ്ദീന്‍ പറഞ്ഞു.

Related Articles

Back to top button