
രജിലേഷ് കെ.എം.
കോഴിക്കോട്: കൊവിഡ് രോഗ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ കോഴിക്കോട് ജില്ലയില്‍ 14 ഹോട്ട് സ്‌പോട്ടുകള്‍. ആരോഗ്യ വകുപ്പാണ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പുറത്തിറക്കിയത്. എടച്ചേരി, തിരുവള്ളൂര്‍, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി വില്ലേജുകളും കോഴിക്കോട് കോര്‍പ്പറേഷനിലെ പയ്യാനക്കല്‍, കൊളത്തറ ഡിവിഷനുകളുമാണ് ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഏപ്രില്‍ 20ന് ശേഷം റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും കര്‍ശന നിരീക്ഷണം തുടരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍െ്‌റ നിലപാട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലകളെ നാലായി തിരിച്ച് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹോട്ട് സ്‌പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്‌പോട്ട് ജില്ലകള്‍, ഗ്രീന്‍ സോണ്‍ ജില്ലകള്‍ എന്നിങ്ങണെയാണ് തിരിക്കുന്നത്.
കൊവിഡ് രോഗവ്യാപനത്തിന്‍െ്‌റ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകള്‍ മന്ത്രിസഭാ യോഗം റെഡ് സോണായി തിരിച്ചിട്ടുണ്ട്. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദ്ദേശിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണി,. വയനാട്, കോട്ടയം ജില്ലകള്‍ ഗ്രീന്‍ സോണില്‍, മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലേക്കും മാറ്റണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിക്കും.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ അതിതീവ്ര മേഖലകളാണ്. പത്തനംതിട്ട, കൊല്ലം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളില്‍ ഏപ്രില്‍ 24ന് ഷേം ഭാഗിക ഇളവ് അനുവദിക്കും. കോട്ടയം, ഇടുക്കി ജില്ലകളില്‍ പൂര്‍ണ്ണമായും നിയന്ത്രണം അനുവദിക്കും.