
രജിലേഷ് കെ.എം.
തുര്‍ക്കി : കൊവിഡ് വൈറസ് ലോകമാകമാനം ഭീതി പടര്‍ത്തിയതോടെ ആള്‍ത്താമസമില്ലാത്ത തുര്‍ക്കിയിലെ ഒരു ദ്വീപ് സ്വന്തമാക്കാന്‍ മുന്നോട്ട് വന്നത് നിരവധി പേരാണ്. ദ്വീപ് വാങ്ങാന്‍ നിരവധിപേര്‍ രംഗത്ത് വന്നെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി ഹൂറിയെത് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്‍പ്പനയ്ക്കിട്ട ദ്വീപിന്റെ പരസ്യം എല്ലാവരും ഐസോലേഷനില്‍ ആയതോടെ വീണ്ടും വൈറലാകുകയായിരുന്നു.
തുര്‍ക്കിയിലെ വടക്കുപടിഞ്ഞാറ് മേഖലയിലെ ഉലുബാത് തടാകത്തിലെ 45 ഏക്കര്‍ വിസ്തീര്‍ണമുള്ളതാണ് ഈ ദ്വീപ്. നെദീം ബുലുത് എന്നയാളാണ് ദ്വീപിന്റെ ഉടമ. 2.52 ദശലക്ഷം ഡോളര്‍ ആണ് ദ്വീപിന്റെ വില. 500 ഒലിവ് മരങ്ങള്‍ ദ്വീപിലുണ്ട്. മറ്റൊരുവിധത്തിലുള്ള നിര്‍മ്മാണവും നടത്താന്‍ അനുവദിക്കില്ല എന്നതാണ് ദ്വീപിന്റെ പ്രശ്നം. കര്‍ശനമായ പരിസ്ഥിതി ചട്ടക്കൂടിലാണ് ഈ ദ്വീപുള്ളത്. പെലിക്കണ്‍, കൊക്കുകള്‍, താറാവ് എന്നിങ്ങനെ നിരവധി പക്ഷികളാണ് ദ്വീപില്‍ ജീവിക്കുന്നത്.