InternationalLatest

ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച്‌ കാനഡ

“Manju”

കാനഡയില്‍ ഒമിക്രോണ്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരിലാണ് ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയത്. രണ്ടു പേരേയും ഐസൊലേഷനിലേക്ക് മാറ്റിയതായും ഇവര്‍ നേരിട്ട് ബന്ധപ്പെട്ടവരെ പരിശോധിച്ചതായും കാനഡ ആരോഗ്യവകുപ്പ് അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചതോടെയാണ് അമേരിക്കയും കാനഡയും പരിശോധന കര്‍ശനമാക്കിയത്. നെതര്‍ലന്റില്‍ 61 പേരില്‍ 13 പേര്‍ക്കും രോഗബാധ കണ്ടെത്തിയതോടെ യൂറോപ്യന്‍ യൂണിയന്‍ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്.

Related Articles

Back to top button