
സ്വന്തം ലേഖകൻ
കുത്തിയതോട്(ചേർത്തല ): കഴിഞ്ഞ ദിവസം കുത്തിയതോട് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാറിൻറെ മൊബൈൽ ഫോണിലേക്ക് വൈകിട്ടോടെ ഗൾഫിൽനിന്നും ശരത്ചന്ദ്രൻ എന്നയാളുടെ ഒരു വിളിയെത്തി. ശരത്തിൻറെ അമ്മ ശോഭനകുമാരി നാളുകളായി എറണാകുളം ” കെയർ ഫോർ ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ” ആശുപത്രിയിൽ ആർത്രൈറ്റിസ് അസുഖത്തിന് ചികിത്സയിൽ ആയിരുന്നുവെന്നും എന്നാലിപ്പോൾ ലോക് – ഡൗൺ കാരണം അമ്മയുടെ മരുന്ന് മുടങ്ങി എന്നും പറഞ്ഞായിരുന്നു വിളി . “എന്തെങ്കിലും ചെയ്യാൻ പറ്റുമോ ? ” എന്ന ചോദ്യത്തിനുമുന്നിൽ സുനിൽകുമാർ രണ്ടാമതൊന്നാലോചിക്കാതെ മരുന്നു വാങ്ങി എത്തിക്കാമെന്ന് ഉറപ്പുനൽകി.തിരക്കുപിടിച്ച ഡ്യൂട്ടികൾക്കിടയിൽ വീട്ടിലേക്ക് പോകാൻ കിട്ടുന്ന അൽപസമയത്തിനിടയ്ക്ക് ആ മരുന്നുകൾ
” ഞാൻ പോയി വാങ്ങി നൽകാമെന്ന് പറഞ്ഞുകൊണ്ട് ” എറണാകുളത്തു നിന്നും വന്ന് കുത്തിയതോട് പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന
എസ് ഐ സന്തോഷ് കുമാർ മുന്നോട്ട് വന്നതോടെ മരുന്ന് എത്താനുള്ള മാർഗം തെളിഞ്ഞു.
പിന്നീട് മരുന്ന് എങ്ങനെ ഹരിപ്പാട് എത്തിക്കും എന്നതായി ചിന്ത ….
അലർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടപ്പോൾ ചേർത്തല ഹൈവേ പോലീസ് വഴി ആലപ്പുഴ ഹൈവേ പോലീസിന് മരുന്ന് കൈമാറുവാനും പിന്നീട് അത് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കാമെന്നും ഉറപ്പുനൽകി.
അങ്ങനെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ ആ മരുന്ന് എത്തുകയും ,തുടർന്ന് ഹരിപ്പാട് ഇൻസ്പെക്ടർ SHO ആയ ഫയാസ് സാറിന്റെ നേതൃത്വത്തിൽ ശോഭനകുമാരിയമ്മയുടെ കൈവശം അത്യന്താപേക്ഷിതമായ മരുന്നുകൾ എത്തിയപ്പോൾ ആ മുഖത്ത് തെളിഞ്ഞ ആശ്വാസത്തിന്റെ പുഞ്ചിരിയിൽ യാത്രയുടെ പരിസമാപ്തി……
ഓരോ പോലീസ് ഉദ്യോഗസ്ഥനിലും ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിൻറെ വിളികൾ ഞങ്ങളൊരിക്കലും കേൾക്കാതിരിക്കില്ല ……
മറക്കേണ്ട പോലീസ് കൂടെയുണ്ട് …..
കുത്തിയതോട് പോലീസ് സ്റ്റേഷൻ .