KeralaLatest

എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികള്‍ മരിച്ചു

“Manju”

കോഴിക്കോട്: എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികള്‍ മരിച്ചു. സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നീഷനായ അജയകുമാര്‍ (56) ഭാര്യ ലിനി (50 ) എന്നിവരാണ് മരിച്ചത്.

ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാര്‍. പരിക്കേറ്റ മകനെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Back to top button