KeralaLatestThiruvananthapuram

വിലക്കയറ്റം വിനയായതോടെ സ്‌കൂളിലെ ഉച്ചഭക്ഷണത്തിലും ഉറപ്പില്ല

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായതോടെ സ്കൂള്‍ ഉച്ചഭക്ഷണവിതരണം പ്രധാനാധ്യാപകര്‍ക്ക് വലിയ ബാധ്യതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല സ്കൂളുകളും നിലവില്‍ കടക്കെണിയിലാണെന്നും, വില കൂടുന്നതിനു അനുസരിച്ച്‌ ഉച്ചഭക്ഷണവും കുറയ്ക്കേണ്ട അവസ്ഥയിലേക്കാണ് സ്കൂളുകള്‍ നീങ്ങുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

സ്കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതുവരെ മുട്ടയും പാലും ആഴ്ചയിലൊരുദിവസം നല്‍കിയാല്‍ മതിയെന്ന തീരുമാനം ചെറിയ ആശ്വാസം പകരുന്നുണ്ടെങ്കിലും വിലക്കയറ്റം പൊറുതിമുട്ടിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. ദിനം പ്രതി സംസ്ഥാനത്ത് വില വര്‍ധിക്കുകയാണ്. എന്നാല്‍ ഇതിന്റെ ലാഭം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം.

അതേസമയം, വിലക്കയറ്റത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഒന്നും ഫലം കണ്ടില്ല. ഇപ്പോഴും മാര്‍ക്കറ്റില്‍ പലതിനും വില അധികമാണ്. ഇറക്കുമതി കൂട്ടിയിട്ടും വിലക്കയറ്റം കുറയാത്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related Articles

Back to top button