International

മാരിഷെല്ലി താമസിച്ച വസതി സ്വന്തമാക്കാന്‍ സുവര്‍ണ അവസരം

“Manju”

രജിലേഷ് കെ.എം.

ലോകപ്രശസ്ത ഹോറര്‍ നോവലായ ഫ്രാങ്കന്‍സ്‌റ്റൈന്‍ എഴുതിയ എഴുത്തുകാരിയാണ് മേരി ഷെല്ലി. എഴുത്തുകാരിയുടെ മനോഹരമായ വസതി ഇപ്പോള്‍ സ്വന്തമാക്കാന്‍ ഒരു അവസരം കൈവന്നിരിക്കുകയാണ്. നെര്‍നിയര്‍ എന്ന ഗ്രാമത്തിലെ ജനീവാ തടാകത്തിന്റെ കരയില്‍ നാല് നിലകളോട് കൂടിയ വസതിയാണ് വില്‍ക്കാനുള്ളത്. മേരിയും ഭര്‍ത്താവും കവിയുമായിരുന്ന പി.ബി. ഷെല്ലിയും 1816ല്‍ ഇവിടെ താമസിച്ചിരുന്നു.

ഒരിക്കല്‍ ഇവിടെ ശക്തമായ ഇടി മിന്നലോട് കൂടിയ മഴ പെയ്തു. സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരുന്ന ബൈറണിന് ആ സമയത്ത് ഒരു ഹോറര്‍ കഥാ മത്സരം സംഘടിപ്പിച്ചാലോ എന്നൊരു ആശയം തോന്നി. അന്ന് മേരിഷെല്ലിയ്ക്ക് 18 വയസായിരുന്നു. ബൈറണിന്റെ വാക്കുകള്‍ കേട്ടതോടെ മേരി ഷെല്ലി അങ്ങനെയൊരു നോവല്‍ രചിക്കാന്‍ തീരുമാനിച്ചു. ഇടിമിന്നലുള്ള രാത്രിയായിരുന്നതിനാല്‍ മേരി ഷെല്ലിയുടെ കഥയിലെ പ്രാധാന കഥാപാത്രം ഇടിമിന്നല്‍ തന്നെയായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ഒരു ഭീകരസത്വത്തെ സൃഷ്ടിക്കുന്ന ഡോ. ഫ്രാങ്കന്‍സ്‌റ്റൈന്റെ കഥ ഇങ്ങനെയാണ് ഉണ്ടായത്. ബൈറണ്‍ നടത്തിയ മത്സരത്തില്‍ മേരി ഷെല്ലിയാണ് വിജയിച്ചത്.

1818ല്‍ മേരി ഷെല്ലി തന്റെ പേര് വയ്ക്കാതെ നോവല്‍ പ്രസിദ്ധീകരിച്ചു. ഗോഥിക് സാഹിത്യ സൃഷ്ടികളില്‍ ഏറ്റവും മികവുറ്റവയില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഫ്രാങ്കന്‍സ്‌റ്റൈന്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. 1821ല്‍ പാരീസില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പിലാണ് മേരി ഷെല്ലി തന്റെ പേര് വച്ചത്. 1739ല്‍ നിര്‍മിച്ചതാണ് ഈ വീട്. വീടിന്റെ ഓരോ മുറികളില്‍ നിന്നും ജനീവ തടാകത്തിന്റെയും ദൂരെ ആല്‍പ്‌സ് പര്‍വത നിരകളുടെയും ദൃശ്യം കാണാനാകും. ഈ വീടിന്റെ വില 2.38 മില്യണ്‍ പൗണ്ട് ( ഏകദേശം 228.06 ദശലക്ഷം രൂപ ) ആണ്.

Related Articles

Leave a Reply

Back to top button