InternationalLatest

കുറ‍ഞ്ഞ വിലയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍

“Manju”

പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ ഒരു കിടിലന്‍ സ്മാര്‍ട്ഫോണ്‍. എം സീരീസില്‍ പുതിയതായി രംഗത്തിറക്കിയ ഗാലക്സി എ13 5ജി എന്ന പുതിയ ഫോണിനെ സാംസങ് വിശേഷിപ്പിക്കുന്നത് ‘മോര്‍ ദാന്‍ എ മോണ്‍സ്റ്റര്‍’ എന്നാണ്.പതിനൊന്ന് 5ജി ബാന്‍ഡുകള്‍, 50 എംപി ക്യാമറ, മിഡിയാടെക് ഡിമെന്‍സിറ്റി 700 പ്രോസസര്‍. 5000 എംഎച്ച്‌ ബാറ്ററി, 15 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജര്‍ ഒപ്പം പോക്കറ്റിലൊതുങ്ങുന്ന വിലയും. ഇതിനെ മോണ്‍സ്റ്റര്‍ എന്നല്ലാതെ എന്തുവിളിക്കാനാകും.തരക്കേടില്ലാത്ത ലുക്കുള്ള ഫോണിനു പ്ലാസ്റ്റിക് ബോഡിയാണ് വരുന്നത്. ഗൊറില്ല ഗ്ലാസ് 3യുടെ പ്രൊട്ടക്ഷനാള്ളത്. സൈഡ് മൗണ്ട‍ട് ഫിംഗര്‍ പ്രന്റ് സെന്‍സറും ഫേസ് അണ്‍ ലോക് സംവിധാനവും സ്മൂത്ത് പെര്‍ഫോമന്‍സാണ്.മുകളിലായി നോയിസ് ക്യാന്‍സലേഷന്‍ മൈക്രോഫോണുണ്ട്. വലതുവശത്തായി സിം ട്രേയും. ഇടതുവശത്തായി വോളിയം റോക്കര്‍. സൈഡ് മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സ്കാനര്‍ എന്നിവയും ഉണ്ട്. 6.6 ഇഞ്ചിന്റെ എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയാണ് എ13 5ജിയില്‍ വരുന്നത്. എന്നാല്‍ എം13 4ജിയുടേതിനു ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയായിരുന്നു. 90 ഹെര്‍ട്സ് എന്ന അഡാപ്റ്റീവ് റിഫ്രഷ് റേറ്റാണ് വരുന്നത്. നോച്ച്‌ സംവിധാനം ചെറിയൊരു പോരായ്മയായി തോന്നുന്നുണ്ട്.ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ 50 മെഗാപിക്സലും സെക്കന്‍ഡറി ക്യാമറ 3 എംപി ഡെപ്ത് സെന്‍‌സറുമാണ്. ഔട്ട്ഡോറില്‍‌ അത്യാവശ്യം മികച്ച ചിത്രങ്ങള്‍ തന്നെയാണ് ലഭിക്കുന്നതെന്നും ഗാലക്സി അവകാശപ്പെടുന്നു. .

Related Articles

Back to top button